ഇരിട്ടി: മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ അധ്യാപക ട്രെയിനിംഗ് ക്യാമ്പിന് പുന്നാട് നിവേദിതാ വിദ്യാലയത്തിൽ തുടക്കമായി. വിദ്യഭാരതി ക്ഷേതീയ അക്കാഡമിക്ക് പ്രമുഖ് എ.കെ. ശ്രീധരൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.കെ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാനികേതൻ ജില്ലാ അദ്ധ്യക്ഷൻ എ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നൂറിൽപരം പേരാണ് ട്രെയിനിംഗിൽ പങ്കെടുക്കുന്നത്.