കൂത്തുപറമ്പ് :മെയ് അവസാനത്തോടുകൂടി കാലവർഷം ആരംഭിക്കാനിടയുള്ളതിനാലും നിലവിൽ പഴശ്ശി ബാരേജിലെ ജലനിരപ്പ് ഉയരുന്നതിനാലും ബാരേജിന്റ ഷട്ടറുകൾ കാലവർഷത്തിനുസരിച്ച് ഇനിയൊരറിയിപ്പില്ലാതെ തന്നെ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണെന്ന് പി വൈ ഐ പി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു