ഇരിട്ടി: ഇരിട്ടി പുതിയ ബസ്റ്റാന്റിൽ ബസുകളുടെ മത്സര ഓട്ടം . കെ എസ് ആർ ടി സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ വൺ വേയിലൂടെ ഓടിച്ചുകയറ്റിയ ബസാണ് അപകടത്തിൽ പെട്ടത് .ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആണ് സംഭവം .ഇരിട്ടിയിൽ നിന്നും തലശേരിയിലേക്ക് പോകുന്ന മാർക്കോസ് എന്ന സ്വകാര്യ ബസാണ്
അപകടത്തിൽ പെട്ടത്.
ഓട്ടോറിക്ഷ സ്റ്റാന്റ് അടക്കം ബസ്റ്റാന്റിലേക്ക് വരുന്ന മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്ന വഴിയിലൂടെയാണ് യാത്രക്കാരെയും കയറ്റി വന്ന സ്വകാര്യ ബസിൻ്റെ മത്സര ഓട്ടം. ഡിവൈഡർ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണിൽ ഇടിച്ച് ബസിന്റെ ടയർ പഞ്ചറായതോടെയാണ് മത്സര ഓട്ടം അവസാനിച്ചത് ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.