കൂത്തുപറമ്പ് :തിരുവഞ്ചേരി കാവ് മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ കട്ടിള വയ്പ് 24ന് രാവിലെ 9.15ന് നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രണ്ട് കോടിയോളം രൂപ ചെലവിലാണ് ചുറ്റമ്പലം നിർമിക്കുന്നത്. ഇ ശിവകൃഷ്ണൻ, സി വിജീഷ്, സി ചന്ദ്രശേഖരൻ, കെ ഐ നാരാ യണൻ, കെ പി ശുഭാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.