Zygo-Ad

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ സ്വദേശി അമൽരാജിനെ (28) കാപ്പ ചുമത്തി ജയിലിലടച്ചു.

കണ്ണവം സലാവുദ്ദീൻ വധക്കേസിലെ പ്രതിയും മറ്റു നരഹത്യ ശ്രമകേസുകളിലും, കൂടാതെ മാരകായുധങ്ങൾ കൈവശം വെച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജന സമാധാനത്തിന് ഭംഗം വരുത്തിയത് ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയുമാണ് അമൽരാജ്.

കണ്ണൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് പി.ബിയുടെ നേതൃത്വത്തിൽ 16/02/2026 തീയതി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.

വളരെ പുതിയ വളരെ പഴയ