Zygo-Ad

ചാലോട് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

 


മട്ടന്നൂർ: കണ്ണൂർ-മട്ടന്നൂർ റോഡിലെ ചാലോട് ജംഗ്ഷനിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്തുനിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന കാറും ഇരിക്കൂർ റോഡിൽ നിന്നും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

പുലർച്ചെയായതിനാൽ റോഡിൽ തിരക്കില്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും യാത്രക്കാർ ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് റോഡിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു.




വളരെ പുതിയ വളരെ പഴയ