കൂത്തുപറമ്പ്: പൊയിലൂരിൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ഫോടനത്തിനു ശേഷം പ്രസ്തുത സ്ഥലത്തു നിന്നും കുഴിച്ചിട്ട നിലയിൽ ബോംബുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആൾതാമസം ഇല്ലാത്ത വീടിന്റെ പറമ്പിലാണ് സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ഇവിടെ സ്ഫോടനം നടന്നിട്ടുള്ളത്.
സമാനമായി ആൾതാമസം ഇല്ലാത്ത പരിസരത്തെ വീടുകൾ, സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ തിരച്ചിൽ പോലീസിന്റെ ഭാഗത്തുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇത്തരം സ്ഫോടനം ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ പോലീസ് നടത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ പി പി എ സലാം അധ്യക്ഷത വഹിച്ചു.
വി സുരേന്ദ്രൻ, കെ പി സാജു,പി കെ ഷാഹുൽഹമീദ്, കാട്ടൂർ മഹമൂദ്,സി.ജി തങ്കച്ചൻ, സന്തോഷ് കണ്ണമ്പള്ളി, ഹരിദാസ് മൊകേരി, ടി പി മുസ്തഫ,കെ.പി.ഹാഷിം, കെ. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
