ഇരിട്ടി :കീഴൂർ കുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു.ഇരിട്ടി കോറമുക്കിലെ മുഹമ്മദ് റസിൻ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 9.45 ഓടെ കീഴൂർ കുന്നിലാണ് ആദ്യ പകടം നടന്നത്. പയഞ്ചേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു.
പയഞ്ചേരി കോറ സ്വദേശികളാ യ മുഹമ്മദ് റസിൻ, മുഹമ്മദ് നജാദ് എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതുരമായി പരിക്കേറ്റ മുഹമ്മദ് റസിൻ മരണപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തകർന്നു.
ഈ അപകടത്തിന് തൊട്ടു പിന്നാലെയാണ് കീഴൂർ രജിസ്ട്രാഫീസിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ രണ്ടാമത്തെ അപകടം നടന്നത്.
പുന്നാട് അത്തപ്പുഞ്ച സ്വദേശികളായ ഷാദിൽ , രാജീവൻ എന്നിവർ സഞ്ചരിച്ച ബൈക്ക് മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും കാറും തകർന്നു. രണ്ടുപേർക്കും സാരമായി പരിക്കേറ്റു. ഇരു അപകടങ്ങളിൽ പെട്ടവരെയും കീഴൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും മുഹമ്മദ് റസിൻ മരണപ്പെടുകയായിരുന്നു.