Zygo-Ad

പൊന്ന്യം ചന്ദ്രൻ രചിച്ച "റെഡ് " എന്ന നോവലിൻ്റെ കവർ പ്രകാശനം കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ നിർവഹിച്ചു

കൂത്തുപറമ്പ് :പൊന്ന്യം ചന്ദ്രൻ രചിച്ച
“റെഡ് ” എന്ന നോവലിൻ്റെ
കവർ പ്രകാശനം കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പൻ നിർവഹിച്ചു.
നോവലിൻ്റെ പ്രമേയം എറണാകുളം മഹാരാജാസ്കോളജിൽ എസ് ഡി പി ഐ അക്രമകാരികൾ കൊലപ്പെടുത്തിയ
അഭിമന്യുവിൻ്റ സമര ജീവിതം
അടയാള പെടുത്തുന്നതാണ്.
ചിന്ത പബ്‌ളീഷർസ് ആണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ചടങ്ങിൽ റബ്കോ ചെയർമാൻ
കാരായി രാജൻ. വി. ഉദയൻ മാസ്റ്റർ,എൻ.അനൂപ്
കെ.ദാസൻ തുടങ്ങിയവർ സംബന്ധിച്ചു. ജൂലൈ 2 ന് അഭിമന്യു
രക്തസാക്ഷി ദിനത്തിൽ
മഹാരാജാസ് കോളേജിലെ
ചടങ്ങിൽ നോവൽ പ്രകാശനം ചെയ്യും.

വളരെ പുതിയ വളരെ പഴയ