പാട്യം: പാട്യം ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു. സംഘത്തില്‍ പുതുതായി നിർമ്മിച്ച ടി.വി ബാലൻ മെമ്മോറിയല്‍ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 34 വർഷത്തെ സേവനത്തിനു ശേഷം സംഘത്തില്‍ നിന്നും വിരമിച്ച സെയില്‍സ്മാൻ എം.കെ വിനയന് യാത്രയയപ്പ് നല്‍കി. കൂത്തുപറമ്ബ് ക്ഷീര വികസന ഓഫീസർ സിദ്ധാർഥ് വിജയ്, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രവീണ, കെ.പി പ്രദീപൻ, എം.സി രാഘവൻ, എ. രാമചന്ദ്രൻ, രമേഷ് ബാബു, ടി.
ദേവാനന്ദ്, വി. രാജൻ, എ. സുരേഷ്, കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.പി പ്രമോദൻ അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ടി.കെ രാജീവൻ സ്വാഗതവും സംഘം സെക്രട്ടറി കെ. അരുണ്‍ നന്ദിയും പറഞ്ഞു.