കൂത്തുപറമ്പിനടുത്ത് കരേറ്റ് പതിമൂന്നാം മൈൽ ചോതാരത്ത് നിന്ന് കാലപ്പഴക്കം ചെന്ന ബോംബുകളും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു.
10 കിലോയോളം വെടിമരുന്ന് സൾഫർ, സ്റ്റീൽ ഐസ്ക്രീം കണ്ടെയ്നറുകളും കാലപ്പഴക്കത്താൽ ദ്രവിച്ച 10 സ്റ്റീൽ ബോംബുകളുമാണ് പിടികൂടിയത്.
പോലീസും ബോംബ്- ഡോഗ് സ്കോഡുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ മൺ പൊത്തിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
