Zygo-Ad

സ്കൂൾ മാലിന്യം പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് കത്തിച്ചതിന് സ്കൂളിന് 15000 രൂപ പിഴ.


 മമ്പറം: സ്കൂളിലെ മാലിന്യം പാർക്കിങ്ങ് ഗ്രൗണ്ടിൽ കൂട്ടിയിട്ട് കത്തിച്ചതിന് മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.

 മമ്പറം പാലത്തിന് താഴെയുള്ള സ്കൂൾ ബസ് പാർക്കിംഗ് ഗ്രൗണ്ടിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചത്. ക്ലാസ് റൂമുകൾ വൃത്തിയാക്കുന്നതിന്റെ മാലിന്യങ്ങളും ചാക്കുകളിൽ കെട്ടിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. 

മൂല്യ നിർണയം നടത്തിയ ഉത്തരക്കടലാസ് ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് സ്കൂളിൽ നിന്നുമുള്ള മാലിന്യമാണെന്ന് സ്ക്വാഡ് കണ്ടെത്തിയത്.

പഞ്ചായത്തീരാജ് വകുപ്പുകൾ പ്രകാരം സ്ഥാപനത്തിന് പതിനഞ്ചായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ വേങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സക്വാഡ് നിർദ്ദേശം നൽകി. 

പരിശോധനയിൽ കെ .ആർ . അജയകുമാർ, പ്രവീൺ പി എസ് .വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജെറിൻ ജോൺ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ