Zygo-Ad

മട്ടന്നൂരിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം: യാത്രക്കാരനായ വയോധികൻ മരിച്ചു


മട്ടന്നൂർ: ഉരുവച്ചാൽ - മണക്കായി റോഡിൽ പെരിഞ്ചേരി മൂന്നാം പീടികയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് യാത്രക്കാരൻ മരിച്ചു. മൂന്നാം പീടിക സബീന മൻസിലിൽ കുന്നൂൽ അബൂബക്കർ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30-ഓടെ മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. കടയിൽ നിന്നും വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ മടങ്ങാൻ തുടങ്ങവെയാണ് പുറകിൽ നിന്നും വന്ന കാർ അബൂബക്കറിനെ ഇടിച്ചുതെറിപ്പിച്ചത്.

മണക്കായി ഭാഗത്തുനിന്നും ഉരുവച്ചാൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടറിന് പിന്നിലിടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കയനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.

ഭാര്യ: സൈനബ എ.പി.

മക്കൾ: സബീന, ശഫീഖ് (സൗദി), സാബിറ, സാദിഖ് (മസ്കറ്റ്).

മരുമക്കൾ: ശംസുദ്ധീൻ (ഖത്തർ), ശമീർ, സീനത്ത്, റാഹില.

സഹോദരങ്ങൾ: അബ്ദുള്ള, നബീസു, പരേതനായ മൂസ.



വളരെ പുതിയ വളരെ പഴയ