പേരാവൂർ: പേരാവൂരിൽ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യക്കുറി തോക്ക് ചൂണ്ടി തട്ടിയെടുത്തതായി പരാതി. ഡിസംബർ 30-ന് നറുക്കെടുത്ത സ്ത്രീശക്തി (SL 804592) ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ടിക്കറ്റാണ് യുവാക്കളുടെ സംഘം അപഹരിച്ചത്.
കാറിലെത്തിയ സംഘം ഉടമയെ ഭീഷണിപ്പെടുത്തി ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു എന്നാണ് വിവരം. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. പരാതി ലഭിച്ച ഉടൻ തന്നെ പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനം ലഭിച്ച ടിക്കറ്റ് തോക്ക് ചൂണ്ടി കവരുന്നത്. സംഭവത്തിന് പിന്നിൽ ടിക്കറ്റ് വിവരങ്ങൾ നേരത്തെ അറിഞ്ഞവരാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്