കണ്ണൂർ: ചില സാങ്കേതിക കാരണങ്ങളാൽ 18-01-2026 ൽ നിശ്ചയിച്ചിരുന്ന ആർ.ഡി.എസ്.എസ് പദ്ധതിയിൽ കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെവി ലൈനിൽ, 33 കെവി ഇൻസുലേറ്റഡ് കണ്ടക്‌ടർ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി റദ്ദാക്കിയിരിക്കുന്നതായി ഇതിനാൽ അറിയിക്കുന്നു. നേരത്തെ നൽകിയ വൈദ്യുതി വിതരണ തടസ്സം സംബന്ധിച്ച വിവരങ്ങൾ റദ്ദാക്കിയിരിക്കുന്നതായി കണ്ണൂർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ സർക്കിൾ അറിയിച്ചു.
