Zygo-Ad

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ 20 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും


നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മരുതായി ഇരിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെ ടുത്താൻ നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു. മട്ടന്നൂർ ബസ്റ്റാൻഡ് ഭാഗത്തു നിന്നും, ഇരിട്ടി ഭാഗത്ത് നിന്നും വരുന്ന എല്ലാ ചെറുകിട വാഹനങ്ങളും

ജനുവരി 20 മുതൽ മൊയ്തു ഹാജി സ്മാരക മിനി ബൈപ്പാസ് റോഡിലൂ ടെ മാത്രമേ ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കാവൂ. കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കണ്ണൂർ റോഡിൽ നിന്നും നേരിട്ട് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. 

തീരുമാനം ലംഘിക്കു ന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നഗരത്തിലെ മറ്റ് ഗതാഗത നിയന്ത്രണങ്ങൾ ജനുവ രി അവസാനത്തോടെ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

വളരെ പുതിയ വളരെ പഴയ