Zygo-Ad

അബൂട്ടിപ്പീടികയിലെ വെള്ളക്കെട്ട്: ഓവുചാൽ നിർമിക്കണമെന്ന് ഡി.വൈ.എഫ്.ഐ മാങ്ങാട്ടിടം വെസ്റ്റ് മേഖലാ സമ്മേളനം

 


മാങ്ങാട്ടിടം: കപ്പാറ - വേങ്ങാട് എയർപോർട്ട് റോഡിലെ അബൂട്ടിപ്പീടിക പരിസരത്ത് മഴക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ മാങ്ങാട്ടിടം വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ഓവുചാൽ നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൈതച്ചാലിലെ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.വി. സച്ചിൻ ഉദ്ഘാടനം ചെയ്തു. വിജിഷ് ഉച്ചമ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സി.പി. അജേഷ്, ടി.സി. ഷൈൻ, അനൂപ് കൈതേരി, കാവ്യശ്രീ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

സമ്മേളനത്തിൽ മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

 * സെക്രട്ടറി: കെ. ശിവിൻ

 * പ്രസിഡന്റ്: എം.കെ. ഷെമിത്ത്

 * ട്രഷറർ: റിതുൻ കല്ലിക്കണ്ടി




വളരെ പുതിയ വളരെ പഴയ