കേളകം | 19 ജനുവരി 2026
കേളകം നരിക്കടവ്, മുട്ടുമാറ്റി എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പേരാവൂർ എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരം കേസെടുത്തു.
പ്രതികൾ പിടിയിലായത് ഇങ്ങനെ:
* നരിക്കടവ്: പേരാവൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.എം. ജെയിംസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണു രാജീവൻ പിടിയിലായി.
* മുട്ടുമാറ്റി: എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. ബിജുവും സംഘവും നടത്തിയ പരിശോധനയിൽ 4 ഗ്രാം കഞ്ചാവുമായി അടക്കാത്തോട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദിനെ പിടികൂടി.
പരിശോധനയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വിജയൻ പി., സുനീഷ് കിള്ളിയോട്ട്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവരും പങ്കെടുത്തു. മേഖലയിൽ ലഹരി വിരുദ്ധ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു
