Zygo-Ad

കൂത്തുപറമ്പ് എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ്: വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി


 കൂത്തുപറമ്പ്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി (SRC) കമ്മ്യൂണിറ്റി കോളജിന്റെ കൂത്തുപറമ്പ് മൈൻഡ്‌സെറ്റ് ട്രെയിനിംഗ് അക്കാദമി ആൻഡ് കൗൺസിലിംഗ് സെന്ററിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി നീട്ടി. പുതുക്കിയ വിജ്ഞാപന പ്രകാരം ജനുവരി 31 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രധാന കോഴ്സുകൾ:

 * സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി (6 മാസം)

 * സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേർസ് (6 മാസം)

 * ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (1 വർഷം)

യോഗ്യത:

സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്ലസ് ടുവോ തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ബിരുദമാണ് അടിസ്ഥാന യോഗ്യത. 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 7034300661, 9446300661 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



വളരെ പുതിയ വളരെ പഴയ