മട്ടന്നൂര്‍ നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 35 വാര്‍ഡുകളില്‍ 100 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു.
വഴിയരികില്‍ ബോട്ടിലുകള്‍ വലിച്ചെറിഞ്ഞ് ഓടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ വ്യാപനം കുറയ്ക്കുന്നതിനുമാണ് തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്.
ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം കെ കെ ശൈലജ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്‍ കെ മജീദ്, കൗണ്‍സിലര്‍ പി പി അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
#tag:
Kuthuparamba