കൂത്തുപറമ്പ് :അഗ്നിരക്ഷാനിലയം, കൂത്തുപറമ്പ് നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിനായി വളൻ്റിയർ പരിശീലനവും അനുമോദന സദസ്സും സംഘടിപ്പിച്ചു. നഗര സഭാ ചെയർമാൻ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ അധ്യക്ഷനായി. അഗ്നിരക്ഷാനിലയം ഓഫീസർ പി ഷാനിത്ത്, കെഎസ്‌ഇബി സബ് എൻജിനിയർ രാജേഷ് എന്നിവർ ക്ലാസെടുത്തു. നഗരസഭാ സെക്രട്ടറി കെ ആർ അജി, വി പ്രഭാകരൻ, ഫയർ ഓഫീസർമാരായ ജിബി ഫിലിപ്പ്, വിബിൻ വി എന്നിവർ സംസാരിച്ചു. ‘ പറവകൾക്ക് കുടിനീര് പദ്ധതിയിൽ അങ്കണവാടികളിൽ മുളപ്പാത്രത്തിൽ കുടിവെള്ളമൊരുക്കിയ സിവിൽ ഡിഫൻസ് വളന്റിയർമാരായ എം സന്തോഷ്, വാഴയിൽ ഭാസ്‌കരൻ, കെ രാജേഷ്, പി പി അജീഷ്, കെ ഷംസീർ, പി വി ബിനേഷ് എന്നിവരെ അനുമോദിച്ചു.