Zygo-Ad

കൂട്ടുപുഴയില്‍ ഏഴു കിലോ കഞ്ചാവുമായി പരിയാരം സ്വദേശികൾ അറസ്റ്റില്‍; കഞ്ചാവ് വിതരണ സംഘത്തിലെ മുഖ്യ കണ്ണികൾ:- പോലീസ്


കൂട്ടുപുഴ: ഇരിട്ടി കൂട്ടുപുഴയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍.

ഏഴ് കിലോ കഞ്ചാവുമായി കണ്ണൂര്‍ ജില്ലയിലെ പരിയാരം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.

കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയലാണ് ഏഴ് കിലോ കഞ്ചാവുമായി യുവാക്കള്‍ പൊലീസ് പിടിയിലായത്.

പരിയാരം സ്വദേശി തമ്പിലാന്‍ ജിന്‍സ്ജോണ്‍ (25), പാച്ചേനി സ്വദേശി അഭിനവ് (25) എന്നിവരാണ് അറസ്റ്റിലായത്. ബംഗളുരു-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന ടൂറിസ്റ്റ് ബസില്‍ രണ്ട് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ഇരിട്ടി പൊലീസും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീമും സംയുക്തമായാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ഇവരെ പിടികൂടിയത്. 

തളിപ്പറമ്പിലും പരിയാരം, പയ്യന്നൂര്‍ പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരുമെന്ന് പൊലിസ് അറിയിച്ചു.

പ്രതികള്‍ കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രതികള്‍ ബംഗ്‌ളൂരില്‍ നിന്നെത്തിച്ചതാണ് കഞ്ചാവെന്ന് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. 

ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഇവര്‍ക്കെതിരെയുള്ള തുടര്‍ നിയമ നടപടികള്‍ വടകര എന്‍ ഡി പി.എസ് കോടതിയില്‍ നടക്കും. പിടികൂടിയ കഞ്ചാവ് എക്‌സൈസിന് കൈമാറിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ