Zygo-Ad

മൈക്രോസോഫ്റ്റ് പുരസ്‌കാരം നേടി ചെറുവാഞ്ചേരി സ്വദേശിയും ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ സുജിൻ നെല്ലാടത്ത്.

 


കൂത്തുപറമ്പ്:മൈക്രോസോഫ്റ്റ് മോസ‌് വാല്യുവബിൾ പ്രഫഷനൽ അവാർഡ് സ്വന്തമാക്കി മലയാളി സോഫ്റ്റ്വെ : യർ എൻജിനീയർ. ചെറുവാഞ്ചേരി സ്വദേശിയും ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ സുജിൻ നെല്ലാടത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. മറ്റുള്ളവർക്ക് തങ്ങളുടെ അറിവും സാങ്കേതിക വൈവിധ്യവും പങ്കിടാൻ തയാറാകുന്ന സാങ്കേതിക വിദഗ്‌ധർക്ക് മൈക്രോസോഫ്റ്റ് നൽകുന്ന പുരസ്കാരമാണിത്.

മൈക്രോസോഫ്റ്റ് എപിഐ ഡവലപ്പർ ഫ്ലാറ്റ്ഫോം ആയ മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിലാണ് സുജിൻ അവാർഡിന് അർഹനായത്. മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിൽ ഈ വർഷം അവാർഡ് നേടുന്ന രണ്ടാ മത്തെ ഇന്ത്യക്കാരനാണ് സുജിൻ. 2013ൽ എച്ച്സിഎല്ലിൽ കരിയർ തുടങ്ങിയ സുജിൻ ഐടിസി ഇൻഫോടെക്, അറ്റോസ് തുടങ്ങിയ വൻകിട മൾട്ടി നാഷനൽ ഐടി കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ ഐടി കമ്പനിയായ സിഎസ്ജി ഇന്റർനാഷനലിൽ ഡെവോപ്‌സ് എൻജിനീയർ ആയി ജോലി ചെയ്യുന്നു. മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്യൂണിറ്റി ആയ 'എച്ച്ഡി മേംഡി കമ്യൂണിറ്റി'യിൽ ടെക്നിക്കൽ ബ്ലോഗർ ആണ്. കൂടാതെ മൈക്രോസോഫ്റ്റ് ഇന്റൺ, ഓട്ടമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ സൗജന്യപരിശീലനവും നൽകുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ