കൂത്തുപറമ്പ്:കൂത്തുപറമ്പ് വീവേഴ്സ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയുടെ ഓണം കൈത്തറി റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ദാസൻ അധ്യക്ഷനായി. അഡ്വ. പത്മജ പത്മനാഭൻ, കൂത്തുപറമ്പ് റൂറൽ കോ-ഓപ്പ് ബാങ്ക് സെക്രട്ടറി കെ ദിലീപ്, ജിതേഷ് കൂത്തുപറമ്പ്, ബാബു കൂത്തുപറമ്പ് എന്നിവർ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. എം സി രാഘവൻ, പി രാഘവൻ, എം സുജേഷ് എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് ഡിപ്പോയിലും പുറക്കളത്തെ ഓഫീസ് ഷോറൂമിലും 14 വരെ കൈത്തറി ഉൽപ്പന്നങ്ങൾക്ക് ഇരുപത് ശതമാനം റിബേറ്റുണ്ട്.
പിണറായി വീവേഴ്സ് ഇൻ ഡസ്ട്രിയൽ സൊസൈറ്റി നേതൃത്വത്തിൽ പിണറായി ടൗണിൽ ഓണം കൈത്തറി വിപണനമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീ വൻ കെ സിജിന്‍ ആദ്യവിൽപ്പന നടത്തി. കോയിപ്രത്ത് രാജൻ അധ്യക്ഷനായി. ഇരുപത് ശതമാനം സർക്കാർ റിബേറ്റിന് പുറമെ ചില ഉൽപ്പന്നങ്ങൾക്ക് അമ്പത് ശതമാനം പ്രത്യേക ഡിസ്കൗണ്ടുമുണ്ട്. ആയിരം രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ എഴുപത് ശതമാനം ഇളവ് കിട്ടും. 14 വരെയാണ് പ്രദർശന വിപണനമേള.