Zygo-Ad

മാലിന്യം തള്ളിയതിന് അഞ്ചരക്കണ്ടി പാളയത്ത് പ്രവർത്തിക്കുന്ന കൊക്കോബേ ഇൻ ലോഡ്ജിന് പിഴ ചുമത്തി

 


അഞ്ചരക്കണ്ടി: ലോഡ്ജിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. അഞ്ചരക്കണ്ടി പാളയത്ത് പ്രവർത്തിക്കുന്ന കൊക്കോബേ ഇൻ എന്ന ലോഡ്ജിനാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെ ജൈവ അജൈവ മാലിന്യങ്ങൾ റോഡിനോട് ചേർന്നുള്ള തൊട്ടടുത്ത സ്ഥലത്ത് തള്ളിയത് സ്ക്വാഡ് കണ്ടെത്തുകയായിരുന്നു.  പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് 5000 രൂപ പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സ്ക്വാഡ് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. 


    പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷിനോടൊപ്പം സ്ക്വാഡ് അംഗം ഷെരികുൽ അൻസാർ, അഞ്ചരക്കണ്ടി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജസ്ന എൻ. എന്നിവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ