Zygo-Ad

എസ്.ഡി.പി.ഐ. കൂത്തുപറമ്പ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.


കൂത്തുപറമ്പ്: എസ്.ഡി.പി.ഐ.  കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സഭ സംഘടിപ്പിച്ചു. കോട്ടയം അങ്ങാടി മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രതിനിധി സഭ  കണ്ണൂർ ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീൻ  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സമീർ പുല്ലൂക്കര അധ്യക്ഷത വഹിച്ചു  . ജോ:സെക്രട്ടറി കെ വി റഫീഖ് 2021- 24 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രസിഡൻ്റ് : റിജാസ് ടി, വൈ: പ്രസിഡൻ്റ് സഹീർ പി പി, സെക്രട്ടറി :കെ വി റഫീഖ്, ജോ:സെക്രട്ടറി :മുഹമ്മദലി പി കെ , ട്രഷറർ : സിയാദ് എം പി മുസവ്വിർ പാനൂർ സമീർ പുല്ലൂക്കര എന്നിവർ അംഗങ്ങളായി  2024- 27 കാലയളവിലേ ക്കുള്ള പുതിയ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ആഷിക് അമീൻ . ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്,ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം കൂത്തുപറമ്പ്, ,  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിജാസ്  സദസ്സിനെ അഭിസംബോധന ചെയ്തു. സെക്രട്ടറി കെ വി റഫീഖ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ