കണ്ണവം , ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസിന് ഇന്ന് തുടക്കമായി , സയ്യിദ് മുഹമ്മദ് സഫ്‌വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തി , രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം മഹല്ല് പ്രസിഡന്റ് എ ടി അലിഹാജി യുടെ അധ്യക്ഷതയിൽ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു
സയ്യിദ് ഹാഫിസ് മുഹമ്മദ് ജിഫ്രി റഹ്‌മാനി പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി,തുടർന്ന് മിശ്കാത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാ സാഹിത്യ വിരുന്ന് നടന്നു തുടർന്ന് നടന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് അബ്ദുൽ ഖാദർ ഫലാഹി നേതൃത്വം നൽകി
ഉച്ചക്ക് 2 മണിക്ക് നടന്ന ഇസ്ലാമിക കഥ പ്രസംഗം അഷ്‌റഫ് മാസ്റ്റർ കൊളാരി & പാർട്ടി അവതരിപ്പിച്ചു.സി.കെ യൂസഫ്ഹാജി,അജീർ വി കെ , സിറാജ് ടി എസ്, നാസർ എം പി തുടങ്ങിയവർ സംസാരിച്ചു.
രാത്രി നടന്ന സ്വലാത്ത് വാർഷികത്തിന് സയ്യിദ് മശ്ഹൂർ ആറ്റകോയ തങ്ങൾ അൽ അസ്ഹരി ആയിപ്പുഴ നേതൃത്വം നൽകി. റാഷിദ് മുസ്‌ലിയാർ ഉൽബോധനം നടത്തി.
ഉറൂസിന്റെ രണ്ടാം ദിനമായ നാളെ രാവിലെ 10 നു മത വിജ്ഞാന സദസ്സിൽ ഉസ്താദ് ബഹു,സ്വാമി പ്രേമാനന്ദ ശിവഗിരി മഠം ബഹു,ഫാദർ നോബിൾ കെ വർഗീസ് തുടങ്ങിയവർ സന്ദേശ പ്രഭാഷണം നടത്തും .പ്ലസ് ടു ഉന്നതവിജയികളെ കണ്ണൂർ ജില്ലാ കളക്ടറും SSLC ക്ക് എല്ലാ വിഷയങ്ങൾക്കുംA+ നേടിയവരെ കണ്ണൂർജില്ലാ പോലീസ് കമ്മീഷണർ ബഹു:അജിത്കുമാർ IPS അനുമോദിക്കും
രാത്രി നടക്കുന്ന ദിക്ർ ദുആ മജ്ലിസിന് ശൈഖുനാ നാലാങ്കേരി ഉസ്താദ് നേതൃത്വം നൽകും. അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട, അസ്‌ലം അസ്ഹരി പൊയ്‌തുംകടവ് തുടങ്ങിയവർ പ്രഭാഷണം നടത്തും.അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സൗഹൃദ സംഗമം കെ പി മോഹനൻ MLA യുടെ അധ്യക്ഷതയിൽ കേരള നിയമ സഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും