Zygo-Ad

ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ പി.എ ) കൂത്തുപറമ്പ് യൂണിറ്റ് സമ്മേളനം നടന്നു.


കൂത്തുപറമ്പ്: ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ പി.എ ) കൂത്തുപറമ്പ് യൂണിറ്റ് സമ്മേളനം സംഗീത സഭഹാളിൽ വെച്ച് നടന്നു.എ. കെ. പി എ തലശേരി മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി ഉൽഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് കെ.വി സനിൽ കുമാർ അധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി വിനോദ് മുക്കാളി സംഘടന റിപ്പോർട്ടും അനിൽ കുറ്റിക്കണ്ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള അനുമോദനം സുനിൽ വടക്കുമ്പാട് നിർവഹിച്ചു.രൂപേഷ്  ശ്രീതിലകം, ഷീന പ്രമോദ്, സുബിൻ കെ  . റിജേഷ് കെ ,സുനീഷ് കുമാർ എം തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ