Zygo-Ad

കോളയാട് വെടിയുതിർത്ത സംഭവം: വീട്ടിൽ നിന്ന് രണ്ട് നാടൻ റൈഫിളുകളും തിരകളും കണ്ടെത്തി


കണ്ണൂർ: കോളയാട് പാടിപ്പറമ്പിൽ മധ്യവയസ്കൻ സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പോലീസിന്റെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. അപകടം നടന്ന വീടിനുള്ളിൽ നടത്തിയ തിരച്ചിലിൽ രണ്ട് നാടൻ റൈഫിളുകളും തിരകളും പോലീസ് കണ്ടെടുത്തു.

കണ്ണവം പോലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിവരികയാണ്. തോക്കുകൾക്ക് ലൈസൻസ് ഉണ്ടോയെന്നും അവയുടെ ഉറവിടം ഏതാണെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസമാണ് പാടിപ്പറമ്പ് സ്വദേശിയായ ജോസ് സ്വയം വെടിയുതിർത്ത് പരിക്കേറ്റത്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കണ്ണവം പോലീസ് ജോസിനെതിരെ കേസെടുത്തിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ