കണ്ണൂർ: കോളയാട് പാടിപ്പറമ്പിൽ മധ്യവയസ്കൻ സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്തു. പരിക്കേറ്റ പാടിപ്പറമ്പ് സ്വദേശി ജോസിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം നടന്ന സ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് വിശദമായ പരിശോധന നടത്തി. തോക്കിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് പോലീസിന്റെ പരിശോധന.
ഗുരുതരമായി പരിക്കേറ്റ ജോസ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
