Zygo-Ad

സംസ്ഥാന ഇൻക്ലൂസീവ് സ്‌പോർട്‌സ് മത്സരത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി


കൂത്തുപറമ്പ്: സംസ്ഥാന ഇൻക്ലൂസീവ് സ്‌പോർട്‌സ് ആൻഡ് ഗെയിംസ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, കൂത്തുപറമ്പ് ബി.ആർ.സി.ക്ക് കീഴിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് യാത്രയയപ്പും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് എ.ഇ.ഒ. കെ. അബ്ദുൽ മുനീർ നിർവ്വഹിച്ചു. ബി.പി.സി. അബ്ദുള്ള പുത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന തലത്തിൽ മത്സരിക്കാൻ പോകുന്ന കൊച്ചു കായികതാരങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആശംസകൾ നേർന്നു. ചടങ്ങിൽ അധ്യാപകരും ബി.ആർ.സി. ഭാരവാഹികളും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ