കണ്ണൂർ: കോട്ടയം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം. കായിക മത്സരങ്ങളുടെ ഭാഗമായി ആറാംമൈൽ പഞ്ചായത്ത് കുളത്തിൽ വെച്ച് നീന്തൽ മത്സരം സംഘടിപ്പിച്ചു.
കേരളോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആരതി നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കായിക-സാംസ്കാരിക മത്സരങ്ങൾ വിവിധ വേദികളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
