Zygo-Ad

ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസിന് ഇന്ന് തുടക്കം: രാവിലെ ഒൻപത് മണിക്ക് മഖാം സിയാറത്ത് നടക്കും.

 


രാവിലെ ഒൻപത് മണിക്ക്  മഖാം സിയാറത്ത് നടക്കും.തുടർന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  സയ്യിദ് മുഹമ്മദ് സഫ് വാൻ തങ്ങൾ പതാക ഉയർത്തും.പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും.29 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സൗഹൃദ സംഗമം സ്പീക്കർ എ എൻ ഷംസീറും 30 ന് രാവിലെ മതവിജ്ഞാന സദസ്സ് പട്ടുവം കെ പി അബുബക്കർ മുസ്‌ലിയാറുംഒക്ടോബർ ഒന്നിന് രാവിലെ 11.30ന് നടക്കുന്ന പൊതു സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും രണ്ടിന് രാവിലെ 9-ന് സമാപന സമ്മേളനം സയ്യിദ് മശ്ഹൂർ അസ്‌ലം തങ്ങളും ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ എ ടി അലി ഹാജി, സി കെ യൂസഫ്‌ ഹാജി അഷറഫ് ഹാജി, വി കെ അജീർ, എം പി സഫ്നാസ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ