പിണറായി :മാലിന്യമുക്ത നവകേരളം പദ്ധതി ക്യാമ്പയിന് പിണറായി പഞ്ചായത്തിൽ തുടക്കമായി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന 285 വീട്ടുമുറ്റ സദസ്സുകളിൽ പങ്കെടുക്കുന്നവർക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ രണ്ടിന് പത്തൊമ്പത് വാർഡുകളിൽ വിപുലമായ ശുചീകരണ പ്രവർത്തനത്തിന്പഞ്ചായത്ത് നേതൃത്വം നൽകും. 8, 9, 16, 17 തീയതികളിൽ മേഖ ലാ ശുചിത്വ പദയാത്രകൾ സംഘടിപ്പിക്കും.
ചടങ്ങിൽ കെ ഹംസ അധ്യക്ഷനായി. അസി. സെക്രട്ടറി സി രാജീവൻ, ഹരിത കേരളം മിഷൻ ജില്ലാ ആർപി ലതാ കാണി, പി വി വേണുഗോപാലൻ, പി പ്രമീള, കെ സ്വരാഗ്, എം പി ദിൽന, സുമേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.