Zygo-Ad

കൂത്തുപറമ്പ് സമരനായകന് ജനസാഗരത്തിന്റെ സന്നിധ്യത്തിൽ വിട

 


കൂത്തുപറമ്പ് : സമരനായകൻ പുഷ്പന് (54) നാടിന്റെ ഹൃദയാഞ്ജലി. കൂത്തുപറമ്പിലെ ഉജ്വല സമരത്തിന്‌ ജീവനും ജീവിതവും നൽകിയ പുഷ്‌പന്റെ മൃതദേഹം വൈകുന്നേരം അഞ്ചിന് ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു

വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട് ജീവിതത്തോട് പൊരുതിയ പുഷ്പന്റെ മൃതദേഹം കോഴിക്കോട് നിന്നും വിലാപയാത്രയായാണ് ജന്മനാടായ ചൊക്ലിയിലെത്തിച്ചത്. കോഴിക്കോട്ടും കണ്ണൂരിലുമായി നടത്തിയ പൊതുദർശനങ്ങളിൽ പ്രിയനേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കായി ആയിരങ്ങളാണ് അണിനിരന്നത്. ജനനേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിവരെല്ലാം ആദരാഞ്ജലി നേർന്നു.

ഡിവൈഎഫ്ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം.

കർഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ് മിയുടെയും മകനാണ്. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി



വളരെ പുതിയ വളരെ പഴയ