കോട്ടയംപൊയിൽ കാനത്തുംചിറയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചതിന് ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിനും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
