പിണറായി :കോട്ടയം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്തകൾ ആരംഭിച്ചു. പുറക്കളത്തും ആറാം മൈലിലുമായി രണ്ടിടങ്ങളിലാണ് ഇത്തവണ ഓണച്ചന്തകൾ ആരംഭിച്ചത്. ഓണക്കാലത്ത് പൊതു വിപണി വില നിലവാരം പിടിച്ചുനിർത്തുക എല്ലാ ലക്ഷ്യത്തിലാണ് ചന്തകൾ ആരംഭിച്ചത്. ഇരുപതോളം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ട 1500 രൂപ വിലയുള്ള കിറ്റാണ് ലഭ്യമാവുക. 11 ഇനങ്ങൾ സബ്സിഡി ഇനങ്ങളാണ്. പുറക്കളത്ത് ആരംഭിച്ച ഓണച്ചന്ത ഹാന്റക്സ് മുൻ പ്രസിഡന്റ് കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ ഷമീം അധ്യക്ഷനായി. സെക്രട്ടറി എം സമ്പത്ത് കുമാർ, കെ സഞ്ജയൻ, കെ നിഷ, കെ പ്രദീപൻ എന്നിവർ സംസാരിച്ചു. ആറാം മൈലിൽ കൂത്തുപറമ്പ് നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് എം ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം മോഹനൻ അധ്യക്ഷനായി. സി രവീന്ദ്രൻ, ടി കെ റോജ, പി എ ബിപിൻ ചാന്ദ് എന്നിവർ സംസാരിച്ചു.