Zygo-Ad

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം 21 ന്.

 


മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ 70-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 21ന് വൈകുന്നേരം മൂന്നി ന് നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഓപ്പൺ ഓഡിറ്റോറിയം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷയാകും. സണ്ണി ജോസഫ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജർ കൃഷ്ണകുമാർ കണ്ണോത്ത്, പ്രിൻസിപ്പൽ എം.പി. പ്രീതി, പ്രഥമാധ്യാപിക എൻ. സുധാമണി, എം.കെ. ഇസ്മായിൽ ഹാജി, കെ. കുണ്ടൻ, പി.വി. വിജയൻ, കെ. ദിവാകരൻ, ശ്രീജിത്ത്, സി.പി. സനൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ