Zygo-Ad

കോട്ടയം പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്‌

 


കോട്ടയം പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എം എൽ എ പ്രഖ്യാപനം നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷനായി. കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ് പദ്ധതി വിശദീകരണം നടത്തി. എം ധർമ്മജ, എം പി ദിലീപ് കുമാർ, പി ജിഷ, പി പി സജിത, ഒ സി റിജി രാജ്, സി സജിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ നേതൃത്വത്തിൽ പത്തൊൻപത് വാർഡുകളിലും സർവ്വെയിലുടെ കണ്ടെത്തിയ 1358 പഠിതാക്കളെയാണ് സാക്ഷരരാക്കിയത്. അങ്കണവാടി, ആശ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകരാണ് വളണ്ടിമാരായി പ്രവർത്തിച്ചത്.

വളരെ പുതിയ വളരെ പഴയ