ഇരിട്ടി: ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍.കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുരളീധരന്റെ മകന്‍ മുഹമ്മദ് അമീര്‍(36),
അമീറിനോടൊപ്പം താമസിക്കുന്ന ലിവിംഗ് ടുഗദര്‍ പപശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര സല്‍മ ഖത്തൂണ്‍(30) എന്നിവരെയാണ്
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ഇന്നലെ വൈകുന്നേരം 6.40 ന് കൂട്ടുപുഴ ചെക്‌പോസറ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
കെ.എല്‍.13 എ.എക്‌സ് 2481 മാരുതി സ്വിഫ്റ്റ് കാറില്‍ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവര്‍.നിവ്യ ഫേസ് ക്രീമിന്റെ ഡബ്ബയില്‍ പ്ലാസ്റ്റിക കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
സല്‍മ തന്നോടൊപ്പം ഒന്നര വര്‍ഷമായി ലിവിംഗ് ടുഗദര്‍ രീതീയില്‍ ജീവിച്ചുവരികയാണെന്നാണ് അമീര്‍ പോലീസിനോട് പറഞ്ഞത്.ദമ്പതികളെന്ന വ്യാജേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.