കൂത്തുപറമ്പ്: കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ (66) അന്തരിച്ചു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ.) മുൻ ജില്ലാ ട്രഷറർ, ഗ്രാമിക ടി.വി. മുൻ ചെയർമാൻ, എം.സി.വി. ചാനൽ മാനേജിങ് ഡയറക്ടർ, കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയും മാറോളി ശാന്തയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: കാജൽ, ചഞ്ചൽ, ജാസ്മിൻ. സഹോദരൻ: മാറോളി സോമൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മൂര്യാട് വലിയ വെളിച്ചം ശ്മശാനത്തിൽ നടക്കും.
