Zygo-Ad

ഉരുവച്ചാൽ പേരാവൂർ റോഡ് വീണ്ടും തകർന്നു : യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യം


ഉരുവച്ചാൽ പേരാവൂർ റോഡ് വീണ്ടും തകർന്നതുമൂലം യാത്രക്കാർ ദുരിതത്തിലാണ്. ഉരുവച്ചാൽ മുതൽ ശിവപുരം വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും ടാറിങ് പൂർണമായി ഇളകിയ നിലയിലാണ്. ശിവപുരം പെട്രോൾ പമ്പിന് സമീപം റോഡിന് കുറുകെ രൂപപ്പെട്ട വലിയ കുഴികളിൽ വാഹനങ്ങൾ ചാടി തകരാറിലാകുന്നത് പതിവാണ്. മുമ്പ് റോഡ് തകർന്നപ്പോൾ കുഴികളിൽ കല്ലും മണ്ണും നിറച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. റോഡിലെ ഇളകിയ കല്ലുകൾ തെറിച്ചുവീണ് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്.

റോഡിന് ആവശ്യമായ ഓടകൾ ഇല്ലാത്തതിനാൽ മഴവെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്. ഇതാണ് ഓരോ മഴക്കാലത്തും റോഡ് ഇത്തരത്തിൽ തകരാൻ പ്രധാന കാരണം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരന്തരം അപകടത്തിൽ പെടുന്ന ഈ പാത എത്രയും പെട്ടെന്ന് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.



വളരെ പുതിയ വളരെ പഴയ