Zygo-Ad

മഹിളാ കോൺഗ്രസ് ബ്ലോക്ക് തല ഏകദിന പഠന ക്യാംപ് മഹിളാ സാഹസ് ഇന്ദിരാഭവനിൽ നടത്തി

 


കൂത്തുപറമ്പ്: മഹിളാ കോൺഗ്രസ് ബ്ലോക്ക് തല ഏകദിന പഠന ക്യാംപ് മഹിളാ സാഹസ് ഇന്ദിരാഭവനിൽ നടത്തി. കെപിസിസി അംഗം സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഗീത അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറിമാരായ സി.ജി.തങ്കച്ചൻ, പി.കെ. സതീശൻ, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സി.വി.എ. ജലീൽ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ. ശർമിള, ജന.സെക്രട്ടറി ഗീത കൊമ്മേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ലോഹിതാക്ഷൻ, കെ.കൃഷ്ണൻ, എ.കെ. സുധാകരൻ, എ. രാമചന്ദ്രൻ, എ.എം. ജഗദീപൻ, കെ.കെ. അശോകൻ, സി.പി. അശോകൻ, എൻ.പി. സതി, ക്യാംപ് ഡയറക്ടർ എ.ജാനു, ബ്ലോക്ക് ജന. സെക്രട്ടറി കെ.ഹൈമജ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് ഗാന്ധിയൻ ആദർശങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ടി. കെ.ഡി.മുഴപ്പിലങ്ങാടും സംഘടനാ പ്രവർത്തനവും സോഷ്യൽ മീഡിയയുടെ പ്രാധാന്യവും എന്ന വിഷയത്തിൽ സി.പി. സന്തോഷ് കുമാറും ക്ലാസ് എടുത്തു. തുടർന്ന് നാട്ടറിവ് - നാടൻ പാട്ടുകളുടെ അവതരണവും മഹിള കോൺഗ്രസ് പ്രവർത്തകരുടെ കോൽക്കളിയും അരങ്ങേറി. വിവിധ മേഖലയിലുള്ളവരുടെ പ്രവർത്തന മികവ് വിലയിരുത്തലുമായി നടന്ന സെഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്  രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. കെ.സരള അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു.  ലിഷ ദീപക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം.വി.ലത, ശ്യാമള പാറക്കണ്ടി, ഉഷ അരവിന്ദ്, കെ.സനിഷ, മഞ്ജുള ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ