ബാങ്കിംഗ് മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിച്ച്തൊഴിലിടങ്ങൾ മാനവിക സൗഹൃദമാക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻഓഫ് ഇന്ത്യ (ബെഫി) കൂത്തുപറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് യുപി സ്കൂളിൽ വെച്ച് നടന്ന സമ്മേളനം എൽഐസി കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. സി.ശ്രീഷ് അധ്യക്ഷനായിരുന്നു
ജില്ലാ പ്രസിഡണ്ട് സൗന്ദർ രാജ് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി സി പി ലതേഷ്പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മനോജ് കുമാർ കുളപ്രത്ത്,ഷീന പാലോറൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി മുഹമ്മദ് ശ്യാം കെ പ്രസിഡണ്ട് സി ശ്രീഷ് സെക്രട്ടറിജുബൈരിയ കെ വനിതാ സബ് കമ്മിറ്റി കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു