കൂത്തുപറമ്പ്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന ആർട്ടോറിയം ഓഫ് സ്റ്റേജ് പരിപാടികൾ മഖ്ദൂമിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാരംഭം.
കൂത്തുപറമ്പ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരിക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു.ഐ എ എം ഇ കണ്ണൂർ റീജിയൺ കമ്മിറ്റി ചെയർമാൻ അൻവർ സഖാഫി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ഡിജിറ്റൽ ഗാഡ്ജെറ്റ്നുകളുടെ അമിത ഉപയോഗത്തെക്കുറിച്ച് കലാകായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സദസ്സിനെ ഉദ്ബോധിപ്പിച്ചു.
മഖ്ദൂമിയ എഡ്യുക്കേഷണൽ സെന്റർ വർക്കിംഗ് പ്രസിഡണ്ട് അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി ഐഎഎംഇ കണ്ണൂർ റീജിയൻ കമ്മിറ്റി ജനറൽ കൺവീനർ ശരീഫ് കെ മുഴിയോട്ട് ,ഫൈളു റഹ്മാൻ ഇർഫാനി ,പിടിഎ പ്രസിഡണ്ട് മുഹമ്മദ്,അരുൺകുമാർ പി കെ വി , റിസ്‌വാൻ,മഖ്ദൂമിയ സ്കൂൾ മാനേജർ അബ്ദുള്ള ജൗഹരി ,സദർ മുഅല്ലിം സക്കീർ അമാനി,സഫ്‌വാൻ മുഈനി എന്നിവർ സംസാരിച്ചു.ഐ എ എം ഇ ജില്ല കൺവീനറും മഖ്ദൂമിയ സ്കൂൾ പ്രിൻസിപ്പലുമായ ബാബുരാജ് സ്വാഗതം പറഞ്ഞു.
ജില്ലാതല മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നായി 555 വിദ്യാർഥികളാണ് പങ്കെടുക്കുന്നത് ജില്ലാതല ഓൺസ്റ്റേജ് പരിപാടി വ്യാഴാഴ്ച ചൊക്ലി മർക്കസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.