Zygo-Ad

മാങ്ങാട്ടിടത്തിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2023- 24ലെ സംസ്ഥാന അവാർഡുകൾ സമ്മാനിച്ചു

 


കൂത്തുപറമ്പ് :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2023- 24ലെ സംസ്ഥാന അവാർഡുകൾ മാങ്ങാട്ടിടം പഞ്ചായത്ത് ഭാരവാഹികൾ ഏറ്റുവാങ്ങി

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽവച്ച് കൃഷി മന്ത്രി പി പ്രസാദിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ, ഭരണസമിതി  അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


മികച്ച പഞ്ചായത്തിനുള്ള അവാർഡ്, ഹരിതമിത്ര അവാർഡ് (കെ രാജൻ കൈതേരി ഇടംവയൽ), മികച്ച പച്ചക്കറി ക്ലസ്റ്റർ അവാർഡ് (എ വത്സൻ സുലഭ വെജിറ്റബിൾ ക്ലസ്റ്റർ വട്ടിപ്രം), മികച്ച സ്പെഷ്യൽ സ്കൂൾ അവാർഡ് (ശിശുമിത്ര ബഡ്‌സ് സ്കൂൾ ആറങ്ങാട്ടേരി), മികച്ച സ്കൂളിനുള്ള രണ്ടാം സ്ഥാനം (കുറുമ്പക്കൽ എൽപി സ്കൂൾ) എന്നിവയാണ് മാങ്ങാട്ടിടം പഞ്ചായത്തിൽ നിന്നും നേടിയത്. ജില്ലയിൽ നിന്നും കഴിഞ്ഞ സാമ്പത്തികവർഷം കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് മാങ്ങാട്ടിടം പഞ്ചായത്താണ്.

വളരെ പുതിയ വളരെ പഴയ