Zygo-Ad

കൂത്തുപറമ്പിൽ സിപിഎം ബിജെപി സംഘർഷം: പോലീസിനെ ആക്രമിച്ച കേസിൽ മുപ്പതോളം പേർക്കെതിരെ കേസ്


വേങ്ങാട് : തോരണങ്ങൾ നശിപ്പിച്ചതിനെച്ചൊല്ലി സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ, സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മുപ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിതോഷിന്റെ പരാതിയിലാണ് നടപടി.

​സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരായ സായൂജ്, പ്രഷോഭ്, വിപിൻ, ജിതിൻ, അനന്തു, പ്രകിൽ കല്ലായി, ശിവ പ്രകാശ്, ജിബിൻ, രാഹുൽ, പവിത്രൻ, അഭിനന്ദ്, വൈഷ്ണവ്, വിപിൻ, സുധീഷ്, രത്നാകരൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയും, പത്ത് സിപിഎം പ്രവർത്തകർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

​കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെ വേങ്ങാട് മൊട്ട സേവാഗ്രാം കേന്ദ്രം ശ്രീ നാരായണ വായനശാല ആൻഡ് സ്പോർട്സ് ക്ലബിന് മുന്നിലെ റോഡിൽ വെച്ചായിരുന്നു സംഘർഷം. ഇരുവിഭാഗത്തെയും മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. മർദ്ദനത്തിൽ കണ്ണിനും മൂക്കിനും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ 

വളരെ പുതിയ വളരെ പഴയ