Zygo-Ad

80 വയസുള്ള അമ്മയെ മകൻ മർദിച്ച സംഭവം: പരാതിയില്ലെന്ന് അമ്മ, കേസെടുക്കാനാകില്ലെന്ന് പൊലീസ്


കേളകത്ത് 80 വയസുള്ള അമ്മയെ സൈനികനായ മകൻ മർദിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അമ്മ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേളകം സ്വദേശിയായ അന്നമ്മയെ മദ്യലഹരിയിലായിരുന്ന മകൻ മർദിച്ചെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

മർദനത്തിൽ പരുക്കേറ്റ അന്നമ്മ നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പരാതി നൽകാൻ അമ്മ തയ്യാറാകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ തടസ്സമുണ്ടെന്നാണ് കേളകം പൊലീസ് അറിയിച്ചത്.




വളരെ പുതിയ വളരെ പഴയ