Zygo-Ad

മട്ടന്നൂരിൽ ലഹരിമരുന്നുകളുമായി യുവ ഡോക്ടർമാർ പിടിയിൽ


മട്ടന്നൂർ: വിൽപനയ്ക്കായി കൊണ്ടുവന്ന എം. ഡി. എം. എ. യും കഞ്ചാവുമായി രണ്ടു യുവ ഡോക്ടർമാരെ മട്ടന്നൂരിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടി. തലശ്ശേരി ചമ്പാട് സ്വദേശി സിദ്ധാർത്ഥ്, മലപ്പുറം പുതുപൊന്നാനി സ്വദേശി ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും എക്‌സൈസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ