Zygo-Ad

കൊട്ടിയൂർ - അമ്പായത്തോട് - തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതയ്ക്കായി വിവിധ മേഖലയിൽ പെട്ടവരുടെ കൂടിയാലോചന യോഗം നടന്നു


 കൊട്ടിയൂർ - അമ്പായത്തോട് - തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടനാ പ്രതിനിധികൾ, വിവിധ വ്യാപാരി വ്യവയായി സംഘടാനാ പ്രതിനിധികൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആലോചനാ യോഗം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ഇന്ദിര,ശ്രീധരൻ, കെ എൻ സുനീന്ദ്രൻ,തങ്കപ്പൻപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി  പൊട്ടയിൽ,  ജീജ, ഉഷ, മറ്റ്  പഞ്ചായത്തംഗങ്ങൾ.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,വ്യാപാരി സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചവയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി നെടുപോയിൽ റോഡ് പൂർണ്ണമായും യോഗ്യമല്ലായ സാഹചര്യത്തിൽ നിലവിൽ ഇരു ജില്ലകളും അശ്രയിക്കുന്ന അമ്പായത്തോട് ബോയ്‌സ് ടൌൺ റോഡ് ഗതാഗത കുരുക്ക് നിമിത്തം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്  കൊട്ടിയൂർ പഞ്ചായത്തിലെ നേതൃത്വത്തിൽ ആലോചന യോഗം നടത്തിയത്.

കൊട്ടിയൂർ-അമ്പായത്തോട് - തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത പ്രാവർത്തികമാക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കാനും മറ്റ് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കാനും യോഗത്തിൽ തീരുമാനിച്ചു.

അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു.കേന്ദ്ര ,സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരെ സർവ്വകക്ഷി സംഘം നേരിൽ കണ്ട് നിവേദനം നൽകുന്നാനും പഞ്ചായത്ത് തല ആലോചന യോഗത്തിൽ തീരുമാനിച്ചു..

ചുരം ഇല്ലാത്ത കൊട്ടിയൂർ -അമ്പായത്തോട് -തലപ്പുഴ - -44-ാം മൈൽ റോഡ് നിർമിച്ചാൽ പ്രതിസന്ധികൾക്ക്  ഏറെ പരി - ഹാരമാകും. ചുരം ഇല്ലാത്തതി നാൽ നിർമാണച്ചെലവ് കുറവായിരിക്കും. യാത്രാസമയത്തിലും കുറവുണ്ടാകും. കൊടും വളവുകളും വലിയ കയറ്റങ്ങളും ഇല്ല. കാലാനുസൃതമായി വികസന സാധ്യതയുള്ളതാണ് കൊട്ടിയൂർ-അമ്പായത്തോട് -തലപ്പുഴ -44-ാം മൈൽ ചുരം രഹിത റോഡ്. 8.35 കിലോമീറ്ററാണ് ഇരു ജില്ലകളിലായി വരു ന്ന റോഡിന്റെ നീളം. 1.3 കി ലോമീറ്റർ വനഭൂമിയാണ്. 3.45 കിലോമീറ്റർ കണ്ണുർ ജില്ലയിലും 3.6 കിലോമീറ്റർ വയനാട് ജില്ല യിലുമാണ്.നാല് പതിറ്റാണ്ട് മുൻപ് കൊ ട്ടിയൂർ പഞ്ചായത്തിന് റോഡ് നിർമിക്കാനുള്ള സ്ഥലം വനം വകുപ്പ് വിട്ടുനൽകിയിരുന്നു. എട്ട് മീറ്റർ വീതിയിൽ റോഡ് നിർ മിക്കുകയും ചെയ്തു. പിന്നീട് വനം വകുപ്പ് ഇതുവഴിയുള്ള ഗതാഗതം തടയുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ